പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍: അപേക്ഷ ഡിസംബര്‍ 4 വരെസംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾവിവിധ സ്ഥാപനങ്ങളിൽ ക്ലാർക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നിഷ്യൻ ഒഴിവുകൾസംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിക്സിൽ മലപ്പുറം മുന്നിൽമേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎംഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെയുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ 2025: അപേക്ഷ 22വരെ മാത്രംരാജീവ്ഗാന്ധി സെന്ററിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ നവംബർ 20വരെ

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

Feb 14, 2024 at 7:25 pm

Follow us on

തിരുവനന്തപുരം:മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട് ജർമൻ ആരോഗ്യവകുപ്പ് പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെ ഇന്ന് (ഫെബ്രുവരി 15) കേരളത്തിലെത്തും.
ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ‘വർക്ക് -ഇൻ ഹെൽത്ത്‌ , ജർമനി. ജർമ്മനിയിലെ ഡെഫ എന്ന ഗവൺമെന്റ് സ്ഥാപനവുമായി ചേർന്നാണ് ഒഡെപെക് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ തോർസ്റ്റൻ കിഫർ , ഡെഫ യിലെ മൈഗ്രേഷൻ കൺസൾട്ടന്റ് ആയ എഡ്‌ന മുളിരോ , ഓപ്പറേഷൻ മാനേജർ ആയ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി.


ഒഡെപെക് എം ഡി അനൂപ് കെ എ യും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്. ഡെഫയുമായി ചേർന്നുള്ള പങ്കാളിത്തം മുഖേന നഴ്‌സിംഗ് കൂടാതെ മറ്റു മേഖലകളിലേക്ക് കൂടി റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. ഇതുകൂടാതെ നഴ്‌സുമാർ ജർമനിയിൽ ചെന്നതിനു ശേഷം രെജിസ്‌ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടിൽ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട് .

Follow us on

Related News

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച...

ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെ

ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെ

തിരുവനന്തപുരം: ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ്...